ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളോടാണ് ഇസ്രായേൽ പ്രതികാരം ചെയ്യുന്നത്: ഹമാസ് നേതാവ് ഖാലിദ് മിഷ്അൽ

മസ്ജിദുൽ അഖ്സയെ തകർക്കാനാണ് ഇസ്രായേൽ ശ്രമം. സൈനികമായി പരാജയപ്പെട്ടതിന്റെ പേരിലാണ് ഇസ്രായേൽ തുടർച്ചയായി അക്രമങ്ങൾ നടത്തുന്നതെന്നും ഖാലിദ് മിഷ്അൽ പറഞ്ഞു.

Update: 2023-10-28 01:18 GMT
Advertising

മലപ്പുറം: ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളോടാണ് ഇസ്രായേൽ പ്രതികാരം ചെയ്യുന്നതെന്ന് ഹമാസ് നേതാവ് ഖാലിദ് മിഷ്അൽ. മസ്ജിദുൽ അഖ്സയെ തകർക്കാനാണ് ഇസ്രായേൽ ശ്രമം. സൈനികമായി പരാജയപ്പെട്ടതിന്റെ പേരിലാണ് ഇസ്രായേൽ തുടർച്ചയായി അക്രമങ്ങൾ നടത്തുന്നതെന്നും ഹമാസ് നേതാവ് ഖാലിദ് മിഷ്അൽ പറഞ്ഞു. സയണിസ്റ്റ്, ഹിന്ദുത്വ വംശീയതയ്ക്കെതിരെ അണിചേരുക എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിൽ ഓൺലൈൻ വഴി സംസാരിക്കുകയായിരുന്നു ഖാലിദ് മിഷ്അൽ.

ജമാഅത്തെ ഇസ്‍ലാമി കേന്ദ്ര കൂടിയാലോചന സമിതിഅംഗം ഡോ.അബ്ദുസ്സലാം അഹ്മദ് , സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി ഷുഹൈബ്, നൂഹ് വംശഹത്യക്കിരയായ ഹരിയാന സ്വദേശി മുഹ്സിൻ, മാധ്യമ പ്രവർത്തകൻ മീർ ഫൈസൽ തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. മലപ്പുറം നഗരത്തിൽ കൂറ്റൻ റാലിയും സംഘടിപ്പിച്ചു. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News