'പിണറായി വിജയൻ സംഘി'; മേക്കിട്ട് കയറാൻ വന്നാൽ നോക്കിയിരിക്കില്ല: കെ.എം ഷാജി

സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിപ്പോലെ പ്രവർത്തിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്.

Update: 2024-11-18 06:04 GMT

കോഴിക്കോട്: സാദിഖലി തങ്ങളെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാനെ സെക്രട്ടറി കെ.എം ഷാജി. പിണറായി വിജയൻ സംഘിയാണെന്ന് ഷാജി ആരോപിച്ചു. ചൊറിവന്നവനൊക്കെ മാന്താൻ പാണക്കാട്ടേക്ക് വരുന്ന പുതിയ പരിപാടി എല്ലാവരും തുടങ്ങിയിട്ടുണ്ട്. സാദിഖലി തങ്ങൾ കൃത്യമായ നിലപാടുകളെടുത്താണ് മുന്നോട്ട് പോകുന്നത്. പാണക്കാട് തറവാട്ടിൽനിന്നുള്ള അദ്ദേഹത്തിന് പരിമിതിയുണ്ട്. ഞങ്ങളൊക്കെ വെറുതെ ഇരിക്കാണെന്ന വിചാരം ഒരുത്തനും വേണ്ട. മേക്കിട്ട് കയറാൻ വന്നാൽ കളിക്കുന്നവന്റെ ട്രൗസർ അഴിക്കും. ഇത് മുഖ്യമന്ത്രിയോട് മാത്രമല്ല പറയുന്നതെന്നും ഷാജി വ്യക്തമാക്കി.

Advertising
Advertising

സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിപ്പോലെ പ്രവർത്തിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. നേരത്തെയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണ്. ഇന്നലെയുള്ള കാര്യങ്ങൾ ലീഗ് അണികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും അറിയാം. ന്യൂനപക്ഷ വിഭാഗങ്ങളിലെ അമർഷം മറികടക്കാനാണ് സന്ദീപ് വാര്യർ പാണക്കാട്ട് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News