'വലിയ ബാധ്യത വരുന്ന പ്രഖ്യാപനങ്ങളാണ്, പക്ഷെ ഞങ്ങൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും':ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

പദ്ധതികൾ എങ്ങനെ നടപ്പിലാക്കുമെന്ന് ചോദ്യങ്ങൾ ഉയർന്നുവന്നേക്കാമെന്നും ആത്മവിശ്വാസത്തോടെയാണ് എല്ലാം പ്രഖ്യാപിച്ചതെന്നും ബാല​ഗോപാൽ പറ‍ഞ്ഞു.

Update: 2025-10-29 13:30 GMT

കെ.എൻ ബാലഗോപാൽ Photo: MediaOne

തിരുവനന്തപുരം: വലിയ ബാധ്യത വരാനിടയാക്കുന്ന പ്രഖ്യാപനങ്ങളാണ് സർക്കാർ ഇന്ന് നടപ്പിലാക്കിയതെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും കെ.എൻ ബാല​ഗോപാൽ. സംസ്ഥാനത്തിന്റെ ചെലവ് 30000 കോടിയായി വർധിച്ചു. പദ്ധതികൾ എങ്ങനെ നടപ്പിലാക്കുമെന്ന് ചോദ്യങ്ങൾ ഉയർന്നുവന്നേക്കാമെന്നും ആത്മവിശ്വാസത്തോടെയാണ് എല്ലാം പ്രഖ്യാപിച്ചതെന്നും ബാല​ഗോപാൽ പറ‍ഞ്ഞു.

'പ്രകടന പത്രികയിൽ പറഞ്ഞിരുന്നത് വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ പെൻഷൻ പ്രഖ്യാപിക്കുമെന്നായിരുന്നു. എങ്ങനെ ചെയ്യുമെന്ന് സ്വാഭാവികമായും ചോ​ദ്യങ്ങൾ ഉയർന്നുവരും. ധനവകുപ്പിന് നല്ല ആത്മവിശ്വാസമുണ്ട്. ഇന്നത്തെ പ്രഖ്യാപനങ്ങളോടെ സംസ്ഥാനത്തിന്റെ ചെലവ് 30000 കോടിയായി ഉയർന്നിരിക്കുകയാണ്. കേന്ദ്രം 57000 കോടി രൂപ വെട്ടിക്കുറച്ച ഒരു സാഹചര്യം കൂടിയാണ്.'ബാല​ഗോപാൽ പറഞ്ഞു.

Advertising
Advertising

'ബജറ്റിൽ അവതരിപ്പിച്ചാൽ തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് പറയും. അങ്ങനെ പറയാതിരിക്കാനാണ് നവംബറിൽ തന്നെ സർക്കാർ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്. വലിയ ബാധ്യത വരുന്ന പ്രഖ്യാപനങ്ങളാണ്. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകും.'അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ പ്രഖ്യാപനങ്ങളിലൂടെ നവകേരളമാണ് ലക്ഷ്യം. കടം കുറച്ച രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. നേരത്തെ 90 ശതമാനം വർധിച്ചിരുന്ന കടം 60 ശതമാനമായി കുറയ്ക്കാൻ ഈ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടല്ല പ്രഖ്യാപനങ്ങളെന്നും ബാല​ഗോപാൽ പറഞ്ഞു.

ഇന്ന് ചേർന്ന മന്ത്രിസഭ യോ​ഗത്തിലെ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ നിരവധി പുതിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ക്ഷേമ പെൻഷനുകൾ 2000മാക്കി വർധിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ക്ഷാമ പെൻഷനുകൾ, സർക്കസ് കല പെൻഷനുകൾ പ്രതിമാസം1600 രൂപയാണ്. ഈ പെൻഷനുകൾ 400 രൂപ കൂടി ഉയർത്തി 2000 രൂപയാക്കി. ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു.ക്ഷേമ പെൻഷനുകളിൽ ഉൾപ്പെട്ടിട്ടില്ലാത്ത ട്രാൻസ് ജന്റർ ഉൾപ്പെടെയുള്ള വനിതകൾക്കും ക്ഷേമ പെൻഷൻ നൽകും. 35 മുതൽ 60 വയസ് വരെയുള്ള സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകും. കുടുംബശ്രീ എഡിഎസ്കൾക്കുള്ള പ്രവർത്തന ഗ്രാൻഡും ഇതോടൊപ്പം നൽകും.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News