രഞ്ജിത്തിനെതിരായ വെളിപ്പെടുത്തൽ നേരത്തെ അറിഞ്ഞത്, പത്രസമ്മേളനം നടത്താൻ ആവശ്യപ്പെട്ടു; ഫാ. അഗസ്റ്റിൻ വട്ടോളി

നടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നും അഗസ്റ്റിൻ വട്ടോളി

Update: 2024-08-24 13:50 GMT

തിരുവനന്തപുരം: രഞ്ജിത്തിനെതിരായ ബം​ഗാളി നടിയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ഫാ. അഗസ്റ്റിൻ വട്ടോളി. നടി വെളിപ്പെടുത്തിയ കാര്യങ്ങൾ താൻ നേരത്തേ അറിഞ്ഞിരുന്നതാണെന്നാണ് അഗസ്റ്റിൻ വട്ടോളി മാധ്യമങ്ങളോട് പറഞ്ഞത്. ജോഷി ജോസഫാണ് തന്നോട് ഇക്കാര്യം പങ്കുവെച്ചത്. വിഷയമറിഞ്ഞയുടൻ തന്നെ ജോഷി തന്നെ വിവരമറിയിച്ചിരുന്നു. ഇത് മറച്ചുവെക്കേണ്ട കാര്യമല്ലെന്നും വെളിപ്പെടുത്തൽ നടത്തിയ നടി തയാറാണെങ്കിൽ അവ‍‍ർക്കൊപ്പമിരുന്ന് പത്രസമ്മേളനം നടത്താമെന്നും പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബംഗാളിൽ പോയി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നും അഗസ്റ്റിൻ വട്ടോളി ആവശ്യപ്പെട്ടു.

Advertising
Advertising

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണമാണ് ബംഗാളി നടി നടത്തിയത്. 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ മുറിയിലേക്കു വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണു വെളിപ്പെടുത്തൽ. ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിക്കുകയും കഴുത്തിലും മുടിയിലും പിടിക്കുകയും ചെയ്തു. ഇതോടെ മുറിയിൽനിന്ന് ഇറങ്ങിയോടിയെന്നും നടി വെളിപ്പെടുത്തി. തൊട്ടടുത്ത ദിവസം നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റ് എടുത്തുതരാൻ നിർമാതാവിനോട് ആവശ്യപ്പെട്ടെങ്കിലും ഒരു സഹായവുമുണ്ടായില്ലെന്നും നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

 നടിയുടെ ആരോപണത്തിൽ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും മറ്റു രാഷ്ട്രീയ പാർട്ടികളും ​രം​ഗത്തുവന്നു. നിരവധി സിനിമാ പ്രവർത്തകരും രം​ഗത്തുവന്നത് സർക്കാറിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News