കൊച്ചി മെട്രോ പേട്ട- എസ്.എൻ ജങ്ഷൻ പാത പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുക്കും. കൊച്ചി മെട്രോയുടെ അഞ്ചാം റീച്ചാണ് നാടിന് സമര്‍പ്പിക്കുന്നത്.

Update: 2022-09-01 00:38 GMT

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട- എസ്.എന്‍ ജങ്ഷന്‍ പാത പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഉദ്ഘാടനം. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുക്കും. കൊച്ചി മെട്രോയുടെ അഞ്ചാം റീച്ചാണ് നാടിന് സമര്‍പ്പിക്കുന്നത്.

ഇന്ന് മുതൽ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറ രാജനഗരിയിലേക്ക് കൊച്ചി മെട്രോ ഓടിത്തുടങ്ങും. പേട്ടയില്‍നിന്ന് 1.8 കിലോമീറ്റര്‍ ദൂരമാണ് പുതിയ പാതയ്ക്കുള്ളത്. ഈ റീച്ചിന്റെ ഉദ്ഘാടനത്തോടെ തൃപ്പൂണിത്തുറ നഗരത്തിലേക്ക് മെട്രോ എത്തും. കെ.എം.ആർ.എൽ നേരിട്ട് ഏറ്റെടുത്ത് നിർമിച്ച ആദ്യ പാതയാണിത്.

Advertising
Advertising

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി വൈകിട്ട് നാലരയ്ക്കാണ് മോദി ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശേരിയില്‍ എത്തുക. ശേഷം ബിജെപി പരിപാടിയിൽ പങ്കെടുക്കുന്ന മോദി തുടർന്ന് കാലടി ആദിശങ്കര ക്ഷേത്രത്തിലേക്കു പോകും. ഇവിടെയാണ് അദ്ദേഹത്തിന്റെ ആദ്യ പരിപാടി. അതിനു ശേഷം സിയാല്‍ കണ്‍വെന്‍ഷനിലെത്തി കൊച്ചി മെട്രോ അഞ്ചാം റീച്ച്- വിവിധ റെയില്‍വേ പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

ശേഷം രാത്രി താജ് മലബാര്‍ ഹോട്ടലിലേക്ക് പ്രധാനമന്ത്രി മടങ്ങും. വെള്ളി തീയതി രാവിലെ ഐ.എന്‍.എസ്‌ വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. മുമ്പ് കൊച്ചി മെട്രോയുടെ ആദ്യ ഘട്ട ഉദ്ഘാടനവും നിര്‍വഹിച്ചിരുന്നത് മോദിയായിരുന്നു. അന്ന് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലായിരുന്നു ചടങ്ങുകള്‍. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News