കൊല്ലം പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും, അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം

കഴിഞ്ഞ ജൂണ് 28ന് യുവതി നൽകിയ പരാതിയിൽ ഒരു മാസത്തോട് അടുക്കുമ്പോഴും മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്ന ഗുരുതര ആരോപണമാണ് പൊലീസിനെതിരെ ഉള്ളത്

Update: 2021-07-22 01:40 GMT

കുണ്ടറ പീഡന പരാതിയിൽ പോലീസ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും. വീട്ടിൽ എത്തിയായിരിക്കും മൊഴി രേഖപ്പെടുത്തുക. അതേസമയം പ്രതികളുടെ അറ്റസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്.

കഴിഞ്ഞ ജൂണ്‍ 28ന് യുവതി നൽകിയ പരാതിയിൽ ഒരു മാസത്തോട് അടുക്കുമ്പോഴും മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്ന ഗുരുതര ആരോപണമാണ് പൊലീസിനെതിരെ ഉള്ളത്. യുവതിയുടെ വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തും എന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇത് എപ്പോൾ എന്ന് പോലീസ് വ്യക്തമാക്കുന്നില്ല. ഇന്നലെ യുവതിയോട് മുൻകൂട്ടി പറയാതെയാണ് മൊഴി രേഖപ്പെടുത്താൻ പൊലീസ് വീട്ടിൽ എത്തിയത്. ഈ സമയം യുവതി വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് ഇന്നലെയും മൊഴിയെടുപ്പ് നടക്കാതെ പോയത്. ഇന്ന് നിയമസഭ ചേരുന്ന പശ്ചാത്തലത്തിൽ ഒരു പക്ഷെ രാവിലെ തന്നെ മൊഴി രേഖപ്പെടുത്തിയേക്കും.

Advertising
Advertising

അതിനിടെ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്. രാഷ്ട്രീയ ഇടപെടൽ അറസ്റ്റ് വൈകിക്കുന്നു എന്നാണ് ആരോപണം. അറസ്റ്റ് ഒഴിവാക്കാൻ പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനുള്ള നടപടികൾ ആരംഭിച്ചു. അതിനിടെ ഇന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കും.


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News