ഓവർടേക്ക് ചെയ്യുമ്പോൾ കാറിൽ തട്ടി, കെ.എസ്.ആർ.ടി.സി ബസ്സിൻ്റെ ഹെഡ്‍ലൈറ്റ് സ്ത്രീകൾ അടിച്ചുതകർത്തു

അക്രമം നടത്തിയ ശേഷം സ്ത്രീകൾ കാറിൽ കയറി രക്ഷപ്പെട്ടു

Update: 2023-11-21 11:45 GMT

കോട്ടയം: കോടിമത നാലുവരിപാതയിൽ കാറിലെത്തിയ സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തു. ബസ് ഓവർടേക്ക് ചെയ്തപ്പോൾ ഇവരുടെ കാറിന്റെ കണ്ണാടിയിൽ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബസിന്റെ ലൈറ്റ് തകർത്തത്. തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് അക്രമണമുണ്ടായത്. അക്രമം നടത്തിയ ശേഷം സ്ത്രീകൾ കാറിൽ കയറി രക്ഷപ്പെട്ടു.

കാറിലെത്തിയ സ്ത്രീകൾ ബസ്സിന് വലം വെച്ച് ബസ്സ് ജീവനക്കാരോട് തട്ടികയറുകയും പിന്നീട് കാറിൽ നിന്നും ലിവറെടുത്ത് ബസ്സിന്റെ നാൽ ഹെഡ്‌ലൈറ്റുകൾ അടിച്ചു തകർക്കുകയായിരുന്നു. ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള കാറാണിത്. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റി. കാറിന്റെ ആർ.സി ഓണറെ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കും. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പ് പ്രകാരം കേസെടുത്തേക്കും.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News