കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസിയു പീഡനക്കേസ് പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
2023 മാർച്ച് 18നാണ് തൈറോയിഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ പാതിമയക്കത്തിൽ കിടക്കുകയായിരുന്ന യുവതിയെ അറ്റൻഡറായ പ്രതി പീഡിപ്പിച്ചത്.
Update: 2025-08-08 09:57 GMT
കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇയാൾക്കെതിരായ പരാതി ശരിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
മെഡിക്കൽ കോളജിലെ ഭരണനിർവഹണവിഭാഗം (ഇ-9) പ്രതിയെ ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള ശിപാർശ പ്രിൻസിപ്പലിന് കൈമാറിയിരുന്നു. ഇത് പ്രിൻസിപ്പൽ അംഗീകരിക്കുകയായിരുന്നു. പിരിച്ചുവിട്ടതിൽ സന്തോഷമുണ്ടെന്ന് അതിജീവിത പ്രതികരിച്ചു.
2023 മാർച്ച് 18നാണ് തൈറോയിഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ പാതിമയക്കത്തിൽ കിടക്കുകയായിരുന്ന യുവതിയെ അറ്റൻഡറായ പ്രതി പീഡിപ്പിച്ചത്.