അബ്ദുന്നാസർ മഅ്ദനിക്കെതിരെ പൊലീസ് വ്യാജ സാക്ഷിയാക്കിയ കടല മുഹമ്മദ് അന്തരിച്ചു

കേസില്‍ സാക്ഷി പറയാനായി കടല മുഹമ്മദിനെ പൊലീസ് ക്രൂരമായി മർദിച്ചിരുന്നു

Update: 2025-03-18 07:50 GMT

കോാഴിക്കോട്:  സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകനും അബ്ദുന്നാസർ മഅ്ദനിക്കെതിരെ പൊലീസ് വ്യാജ സാക്ഷിയുമാക്കിയ കാന്തപുരം സ്വദേശി കടല മുഹമ്മദ്(79) അന്തരിച്ചു. കോയമ്പത്തൂർ സ്ഫോടനക്കേസിലാണ് ആദ്യം കടല മുഹമ്മദിന്റെ പൊലീസ് സാക്ഷിയാക്കിയത്. കോഴിക്കോട് നഗരത്തില്‍ കടല വിലപ്ന നടത്തിയിരുന്ന കടല മുഹമ്മദ്, കോയമ്പത്തൂർ സ്ഫോടനം സംബന്ധിച്ച്കോഴിക്കോട് നടന്ന ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ നല്കിയെന്നായിരുന്ന പൊലീസ് വാദം.

കേസില്‍ സാക്ഷി പറയാനായി കടല മുഹമ്മദിനെ തമിഴ്നാട് പൊലീസ് ക്രൂരമായി മർദിച്ചിരുന്നു. കേസ് വിചാരണ സമയത്ത് കോടതിയില്‍ എത്തിച്ചെങ്കിലും കടല മുഹമ്മദ് സാക്ഷി പറയാന്‍ തയാറാകാത്തതിനാല്‍ ഹാജരാക്കിയില്ല. വീണ്ടും ഇദ്ദേഹത്തെ ക്രൂരമായി മർദിച്ച ശേഷം സാക്ഷി എന്ന നിലയില് നിന്ന് ഒഴിവാക്കുകയായിരുന്നു.

Advertising
Advertising

പിന്നീട് കടലമുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ വിചാരണ കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരനെയും ഫാദർ അലവിയെയം വധിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കേസെടുക്കാന്‍ സംഘപരിവാർ പ്രവർത്തകന്‍ ടി.ജെ മോഹന്‍ദാസ് കോടതയില്‍ ഹരജി നല്കി. പി.പരമേശ്വരനെയും ഫാദർ അലവിയെയും വധിക്കാന്‍ അബ്ദുന്നാസർ മഅദനി, അഷ്റഫ് എന്നയാളെ ഏൽപിച്ചതായി കടല മുഹമ്മദ് പറഞ്ഞു എന്നാണ് അന്ന് കോഴിക്കോട് സിറ്റി സി.ഐ ആയിരുന്ന എ.വി ജോർജ് മൊഴി നല്കിയത്.

കടല മുഹമ്മദ് ഇതും നിഷേധിച്ച് രംഗത്തെത്തി. പിന്നീട് കോടതി തന്നെ ആ വധശ്രമക്കേസ് റദ്ദാക്കി. ക്രൂരമർദനത്തിനിരയായിട്ടും സത്യം പറയുകയും അതില്‍ ഉറച്ചു നില്ക്ക്കയു ചെയ്ത മുഹമ്മദിനെക്കുറിച്ച് പല പ്രഭാഷണങ്ങളിലും അബ്ദുന്നാസർ മഅദനി പരാമർശിച്ചിട്ടുണ്ട്. ആദ്യ കാലത്ത് നക്സല്‍ ആശയങ്ങളോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന മുഹമ്മദ് ഗ്രോ വാസു അടക്കം നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 1.30 കാന്തപുരം ജുമാമസ്ജിദില്‍.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News