കനത്ത മഴയ്ക്കിടെ നിയന്ത്രണം ലംഘിച്ച് കോഴിക്കോട്ട് ക്വാറി പ്രവർത്തനം; ദൃശ്യങ്ങൾ

കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ മാതാളിയിലാണ് ക്വാറി പ്രവർത്തനം നടക്കുന്നത്

Update: 2023-07-06 09:24 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: നിയന്ത്രണം ലംഘിച്ച് കോഴിക്കോട്ട് ക്വാറി പ്രവർത്തനം കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ മാതാളിയിലാണ് ക്വാറി പ്രവർത്തനം നടക്കുന്നത്.

ലോറിയിൽ ലോഡ് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.  ഇന്ന് രാവിലെ ലോഡുമായി നിരവധി തവണ ലോറി പുറത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കനത്ത മഴ തുടരുന്നതിനാൽ ജില്ലയിൽ ക്വാറി പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.  ഒരുതരത്തിലുള്ള ക്വാറി പ്രവർത്തനം പാടില്ലെന്ന നിയന്ത്രണം ലംഘിച്ചാണ് പ്രവർത്തനം നടക്കുന്നത്.

അതേസമയം, കോഴിക്കോട് മലയോരമേഖലയിൽ ശക്തമായ മഴയാണ് രണ്ടുദിവസമായി പെയ്യുന്നത്. പലയിടത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈ സമയത്താണ് ക്വാറി പ്രവർത്തനം നടക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റവന്യുവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News