Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: തർക്കം തീരാതെ കെപിസിസി ഭാരവാഹിപട്ടിക. ഇന്നലെ നാട്ടിലേയ്ക്ക് തിരിക്കാനിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ തങ്ങുകയാണ്. നേതൃത്വം മാറ്റാനിരുന്ന ഡിസിസി അധ്യക്ഷന്മാരെ സംരക്ഷിക്കുന്ന നിലപാടാണ് എം പിമാർ സ്വീകരിച്ചത്.
എംപിമാരുടെ സമ്മർദ്ദം മൂലം അധ്യക്ഷന്മാരെ തുടരാൻ അനുവദിക്കുമോ എന്ന് ഇന്നറിയാം. കെപിസിസി ഭാരവാഹികളുടേയും ഡിസിസി അധ്യക്ഷന്മാരുടേയും പട്ടിക നേതൃത്വം ഇന്ന് ഹൈക്കമാൻഡിന് കൈമാറും.