കെപിസിസി പുനഃസംഘടന; മുതിർന്ന നേതാക്കളുമായി പ്രത്യേക ചർച്ച നടത്താന്‍ നേതൃത്വം
എല്ലാ മുതിർന്ന നേതാക്കളുമായും കൂടിയാലോചന നടത്തിയ ശേഷമായിരിക്കും ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കുക
Update: 2025-07-07 05:25 GMT
ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടനയിൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി കെപിസിസി നേതൃത്വം പ്രത്യേകം ചർച്ച നടത്തും.ഹൈക്കമാൻഡിനെ കാര്യങ്ങൾ ധരിപ്പിക്കാൻ കെപിസിസി സംഘം നാളെ ഡൽഹിയിലേക്ക് തിരിക്കും. മറ്റന്നാൾ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും.എല്ലാ മുതിർന്ന നേതാക്കളുമായും കൂടിയാലോചന നടത്തിയ ശേഷമായിരിക്കും ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കുക.
കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫും മൂന്ന് വർക്കിങ് പ്രസിഡന്റുമാരും ചുമതലയേറ്റ ശേഷം ബാക്കി ഭാരവാഹികളുടെ പുനഃസംഘടന നടന്നിട്ടില്ല.അതിനിടയിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പും എത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഭാഗിക പുനഃസംഘടന നടത്താനാണ് കെപിസിസി തീരുമാനം.