' വിദ്യാർഥികൾക്ക് ബഹുമാനമില്ല, അച്ചടക്കം വേണമെന്ന് പറഞ്ഞതിനാണ് സമരം ചെയ്തത്'; കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ

''കാമ്പസിൽ ജാതി വിവേചനം ഉണ്ടായിട്ടില്ല''

Update: 2023-01-24 05:44 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: അച്ചടക്കം വേണമെന്ന് ഡയറക്ടർ പറഞ്ഞതിനെതിരെയാണ് വിദ്യാർഥികൾ സമരം ചെയ്തതെന്ന് കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ നന്ദകുമാർ. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിവിവേചനം ഉണ്ടായിട്ടില്ല. വിദ്യാർഥികൾക്ക് അധ്യാപകരോട് ബഹുമാനമില്ലെന്നും നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

'അച്ചടക്കം വേണമെന്ന് ഡയറക്ടർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിദ്യാർഥികൾ സമരം ചെയ്തത്. പുതിയ അധ്യാപകരെ ഇനി വിദ്യാർഥികൾ തന്നെ ഇൻറർവ്യൂ ചെയ്ത് എടുക്കട്ടെ. കാമ്പസിൽ ജാതി വിവേചനം ഉണ്ടായിട്ടില്ല..'  അതേസമയം, സംവരണ വിഷയത്തിൽ വീഴ്ചകൾ ഉണ്ടായെന്നും നന്ദകുമാർ പറഞ്ഞു.

Advertising
Advertising

അധ്യാപകൻ നന്ദകുമാറിനു മറുപടിയുമായി കെ.ആർ നാരായണൻ ഇൻസ്റ്റ്യൂട്ടിലെ വിദ്യാർഥികളും രംഗത്തെത്തി. 'അധ്യാപനത്തിന് നിലവാരമില്ലെന്ന് പറഞ്ഞത് ശരിതന്നെ. രാജിവച്ച അധ്യാപകർ മാറണമെന്ന് ആവശ്യപ്പെട്ടത് ഞങ്ങളാണെന്നും വിദ്യാർഥികൾ പറഞ്ഞു. 'സാമ്പത്തിക ആരോപണം നേരിട്ട അധ്യാപകരും രാജിവച്ചവരുടെ കൂട്ടത്തിലുണ്ട്. ഈ അധ്യാപകരെ മാറ്റണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്നും വിദ്യാർഥികൾ പറയുന്നു.

'ജാതി വിവേചനം നടന്നിട്ടില്ലെന്ന് പറയുന്നത് ഡയറക്ടറെ സംരക്ഷിക്കാനാണ്. യൂട്യൂബ് വീഡിയോകൾ കാണിച്ചാണ് ക്ലാസ് നടത്തുന്നത്. ഈ അധ്യാപകർ രാജിവച്ചു പോയത് ഗുണകരമാകുമെന്നും അധ്യാപകർ രാജിവെച്ചത് ഇൻസ്റ്റിറ്റ്യൂട്ടിനെ ബാധിക്കില്ലെന്നും' വിദ്യാർഥികൾ പറയുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News