കെആർഎൽസിസി 44-ാമത് ജനറൽ അസംബ്ലിക്ക് തുടക്കം

രാജ്യത്തിൻ്റെ വളർച്ചയ്ക്കും പുരോഗതിക്കും ലത്തീൻ സഭ നൽകിയിട്ടുള്ള സംഭാവനകൾ ഒരുകാലത്തും വിസ്മരിക്കാനാവാത്തതാണെന്ന് ശശി തരൂർ എംപി പറഞ്ഞു

Update: 2025-01-11 15:32 GMT

നെയ്യാറ്റിൻകര: രാജ്യത്തിൻ്റെ വളർച്ചയ്ക്കും പുരോഗതിക്കും ലത്തീൻ സഭ നൽകിയിട്ടുള്ള സംഭാവനകൾ ഒരുകാലത്തും വിസ്മരിക്കാനാവാത്തതാണെന്ന് ശശി തരൂർ എംപി. കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 44-ാം ജനറൽ അസംബ്ലി നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ പ്രത്യേകിച്ച് വിദ്യാഭ്യാസരംഗത്തും ആതുരാ ശുശ്രൂഷ രംഗത്തും പുത്തൻ സംസ്കാരം രൂപം കൊടുത്തവരാണ് ലത്തീൻ സമുദായം. മുനമ്പം വിഷയം മനുഷ്യത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വിഷയമാണ്.തലമുറകളായി ആ ഭൂമിയിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആർക്കും അവകാശമില്ല.

Advertising
Advertising

മുസ്ലിം സമുദായത്തിന്റെ അകത്തുള്ളവർക്ക് പോലും ഈ വിഷയം ന്യായമായ രീതിയിൽ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. മുനമ്പം ജനതയുടെ പൂർണമായ അവകാശത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും കൂടെയുണ്ടാകും. ലത്തീൻ സമുദായത്തിന് റവന്യൂ വകുപ്പിൽ നിന്നും ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ ബിഷപ്പുമാർ നൽകുന്ന സാക്ഷ്യപത്രങ്ങൾ ഉദ്യോഗസ്ഥർ നിഷേധിക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളിൽ ലത്തീൻ കത്തോലിക്കാ സഭ സ്വീകരിക്കുന്ന നിലപാടുകളും നിർദേശങ്ങളും ഭരണരംഗത്തുള്ളവർക്കും ഉദ്യോഗസ്ഥർക്കും ഏറെ ഉപകാരപ്രദമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കെആർഎൽസിസി-കെആർഎൽസിബിസി പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. സമുദായം നേരിടുന്ന പ്രശ്നങ്ങളോട് രാഷ്ട്രീയ നേതൃത്വം അനുഭാവപൂർവ്വം പ്രതികരിക്കുമെന്നാണ് പ്രത്യാശയെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു.

നെയ്യാറ്റിൻകര രൂപത മെത്രാൻ ബിഷപ് ഡോ.വിൻസെന്റ് സാമുവൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, സെക്രട്ടറി മെറ്റിൽഡ മൈക്കിൾ എന്നിവർ പ്രസംഗിച്ചു. കണ്ണൂർ രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ ബിഷപ് ഡോ. ഡെന്നീസ് കുറപ്പശേരിയെ സമ്മേളനത്തിൽ അനുമോദിച്ചു. ജൂബിലിയുടെ ചൈതന്യത്തിൽ കേരള ലത്തീൻ സഭയുടെ നവീകരണവും മുന്നേറ്റവും എന്ന വിഷയത്തിൽ ഷെവലിയർ സിറിൾ ജോൺ മുഖ്യപ്രഭാഷണം നടത്തി. പൗരോഹിത്യത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, മോൺ. ജി. ക്രിസ്തുദാസ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിതനായ ഫാ. തോമസ് തറയിൽ എന്നിവരെ ആദരിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News