ബസിൻ്റെ സമയം തിരക്കിയതിനെചൊല്ലി തര്‍ക്കം; യാത്രക്കാരനെ മര്‍ദിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലം കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ലിങ്ക് റോഡിൽ വച്ചാണ് കൊട്ടാരക്കര സ്വദേശി ഷാജിമോന് മർദനമേറ്റത്

Update: 2024-04-05 01:13 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: കൊല്ലത്ത് യാത്രക്കാരനെ മർദിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശി ഷാജിമോനെ മർദിച്ച കേസിൽ സുനിൽകുമാർ ആണ് പിടിയിൽ ആയത്.  ഏപ്രിൽ ഒന്നിന് രാത്രിയായിരുന്നു സംഭവം.

കൊല്ലം കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ലിങ്ക് റോഡിൽ വച്ചാണ് കൊട്ടാരക്കര സ്വദേശി ഷാജിമോന് മർദനമേറ്റത്. രാത്രി 12 ന് ബസ് സ്റ്റാൻഡിലെത്തിയ ഷാജിമോൻ ആറ്റിങ്ങലിലേക്ക് പോകുന്ന ബസിൻ്റെ സമയം തിരക്കി. ബോർഡ് പോയി നോക്കടാ എന്നായിരുന്നു കെഎസ്ആർടിസി ജീവനക്കാരന്റെ മറുപടിയെന്ന് ഷാജി പറയുന്നു. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ ഗാർഡ് സുനിൽകുമാർ ഷാജിമോനെ റോഡിലേക്ക് വലിച്ചിട്ട് മർദിച്ചു എന്നാണ് പരാതി.

Advertising
Advertising

മറ്റൊരു യാത്രക്കാരനാണ് മർദന ദൃശ്യം പകർത്തിയത്. ഷാജിമോന്റെ പരാതിയിൽ കൊല്ലം ഈസ്‌റ്റ് പൊലീസ് സുനിൽകുമാറിനെ അറസ്‌റ്റു ചെയ്തു. നിർമാണമേഖലയിലെ ഫയർ ആൻഡ് സേഫ്റ്റി കരാറുകാരനാണ് ഷാജിമോൻ. കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഷാജിമോൻ ഗതാഗത മന്ത്രി, കെ.എസ്.ആർ.ടി.സി എം.ഡി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News