കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച വീണ്ടും ചർച്ച

103കോടി രൂപ കെഎസ്ആർടിസിക്കനുവദിക്കാനുള്ള കോടതി ഉത്തരവിൽ നടപടിയുണ്ടായേക്കും

Update: 2022-08-27 14:21 GMT

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഗതാഗതമന്ത്രി ആന്റണി രാജുവും ഗതാഗതസെക്രട്ടറി ബിജു പ്രഭാകറും തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും. 103കോടി രൂപ കെഎസ്ആർടിസിക്കനുവദിക്കാനുള്ള കോടതി ഉത്തരവിൽ നടപടിയുണ്ടായേക്കും.

ഇത് രണ്ടാം തവണയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ജൂലൈ,ആഗസ്റ്റ് മാസത്തിലെ ശമ്പളം ഉടൻ തന്നെ വിതരണം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സെപ്റ്റംബർ 1നകം ഈ തുക നൽകാനായിരുന്നു ഹൈക്കോടതി ഉത്തരവ്. അതിനോടൊപ്പം തന്നെ ഓണം ബോണസും ഓണം അഡ്വാൻസും നൽകാൻ തീരുമാനമായിരുന്നു. പക്ഷേ ഇതുവരെയും കെഎസ്ആർടിസിക്ക് ഇത് നടപ്പിലാക്കാൻ സാധിച്ചിട്ടില്ല.

Advertising
Advertising

103 കോടി കെഎസ്ആർടിസി നേരത്തേ തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ധനവകുപ്പ് ഇതിൽ തീരുമാനമെടുക്കാതെ വന്നതോടെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിക്കുന്നത്. ഇതിനൊടൊപ്പം തന്നെ സിംഗിൾ ഡ്യൂട്ടി 12 മണിക്കൂറാക്കിയാൽ മാത്രമേ നിലവിലെ പ്രതിസന്ധി മറികടക്കാൻ കഴിയൂ എന്ന് മാനേജ്‌മെന്റ് മുന്നോട്ട് വച്ച കാര്യവും ചർച്ചയിൽ അവതരിപ്പിക്കും.

1961ലെ ആക്ടിലും 1962ലെ റൂളിലും ഇക്കാര്യം പറയുന്നുണ്ടെങ്കിലും എട്ട് മണിക്കൂറേ ജോലി ചെയ്യൂ എന്നതാണ് സിഐടിയുവിന്റെ നിലപാട്. ഇതും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News