കുനിയിൽ ഇരട്ട കൊലപാതകം; പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്

2012 ജൂൺ 10നാണ്‌ സഹോദരങ്ങളായ കൊളക്കാടൻ അബൂബക്കർ, ആസാദ് എന്നിവർ കൊല്ലപ്പെട്ടത്

Update: 2023-04-19 02:09 GMT

കൊല്ലപ്പെട്ട അബൂബക്കറും ആസാദും

മലപ്പുറം: മലപ്പുറം കുനിയിൽ ഇരട്ടക്കൊലക്കേസിൽ പ്രതികളായ 12 പേർക്കെതിരായ ശിക്ഷ ഇന്ന് വിധിക്കും. മഞ്ചേരി മൂന്നാം അതിവേഗ സെഷൻസ് കോടതിയാണ് ശിക്ഷ വിധി പറയുക . 2012 ജൂൺ 10നാണ്‌ സഹോദരങ്ങളായ കൊളക്കാടൻ അബൂബക്കർ, ആസാദ് എന്നിവർ കൊല്ലപ്പെട്ടത്.


അരീക്കോട് കുനിയിൽ സഹോദരങ്ങൾ കൊല്ലപ്പെട്ട കേസിൽ വിചാരണ നേരിട്ട 21 പ്രതികളിൽ 12 പേർ കുറ്റക്കാരെന്ന്‌ കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു . ഒന്നു മുതൽ 11 വരെയുള്ള പ്രതികളും പതിനെട്ടാം പ്രതിയും കുറ്റക്കാരാണെന്നാണ് മഞ്ചേരി മൂന്നാം അഡീഷണൽ കോടതി കണ്ടെത്തിയത് . ഇവർക്കെതിരായ വിധിയാണ് ഇന്ന് പ്രസ്താവിക്കുക. കുനിയിൽ കുറുവാടൻ മുക്താർ, കോഴിശ്ശേരിക്കുന്നത് റാഷിദ്, റഷീദ്, ചോലയിൽ ഉമ്മർ, തുടങ്ങി 21 പേരായിരുന്നു കേസിലെ പ്രതികൾ. സഹോദരങ്ങളായ കുനിയിൽ കൊളക്കാടൻ അബൂബക്കർ, ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം കുനിയിൽ അങ്ങാടിയിൽ വച്ചു വെട്ടിയും കുത്തിയും കൊല പ്പെടുത്തി എന്നാണ് കേസ്. 2012 ജൂൺ 10 നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. കുനിയിൽ അത്തീഖ് റഹ്മാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരുവരെയും കൊലപ്പെടുത്തിയെന്ന പ്രോസിക്യൂഷൻ വാദമാണ്

ദൃക്‌സാക്ഷികളുൾപ്പെടെ 364 സാക്ഷികളാണ് കേസിലുള്ളത്‌. 273 സാക്ഷികളെ വിസ്തരിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ, മറ്റ് ആയുധങ്ങൾ, പ്രതികളുടെ മൊബൈൽ ഫോണുകൾ, വാഹനങ്ങൾ ഉൾപ്പെടെ 100 തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News