'തൃക്കാക്കര തെരെഞ്ഞെടുപ്പിൽ വികസന രാഷ്ട്രീയത്തിനൊപ്പം നിൽക്കും'; കെ.വി തോമസ്

'തൃക്കാക്കരയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വം തന്നെ സമീപിച്ചിട്ടില്ല. അപ്പോഴും പാർട്ടിക്ക് വേണ്ടി ജോലി ചെയ്തിരുന്നു'

Update: 2022-04-29 08:01 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: തൃക്കാക്കര തെരെഞ്ഞെടുപ്പിൽ വികസന രാഷ്ട്രീയത്തിനൊപ്പം നിൽക്കുമെന്ന് കെ.വി തോമസ്. അതിനകത്ത് രാഷ്ട്രീയമില്ല. വികസനത്തെ കണ്ണടച്ച് എതിർക്കില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചകളും താനുമായി നടന്നിട്ടില്ല. തൃക്കാക്കരയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വം തന്നെ സമീപിച്ചിട്ടില്ല. അപ്പോഴും പാർട്ടിക്ക് വേണ്ടി ജോലി ചെയ്തിരുന്നു. ഇത്തവണ  പ്രചാരണത്തിനിറങ്ങുമോ എന്ന് തീരുമാനിച്ചിട്ടില്ല. ബാക്കി കാര്യങ്ങൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പറയും.താൻ തുറന്ന മനസുള്ളയാളാണെന്നും വാതിലുകൾ ഒരിക്കലും അടച്ചിട്ടില്ലെന്നും അദ്ദേഹം  മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising

'കോൺഗ്രസ് എന്നത് വെറും ഒരു പാർട്ടി ഘടനയല്ല. എന്നും കോൺഗ്രസുകാരനായിരിക്കും, അത് നേരത്തേ പറഞ്ഞതാണ്. കേരളത്തിലെ യാത്രാ പ്രശ്‌നംപരിഹരിക്കുന്നതിനുള്ള പദ്ധതിയാണ് കെ. റെയിലെന്നും' അദ്ദേഹം പറഞ്ഞു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News