തിരുത മീനുമായി യു.ഡി.എഫ് പ്രതിഷേധം; തിരുതക്കറി എങ്ങനെയുണ്ടാക്കാം? കെ.വി തോമസിന് ട്രോളോട് ട്രോള്‍

തോമസിന്‍റെ പോസ്റ്ററുകള്‍ കത്തിച്ച കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിന്‍റെ വീടിനു സമീപം തിരുത മീനുമായി എത്തിയാണ് പ്രതിഷേധിച്ചത്

Update: 2022-06-03 07:26 GMT

തൃക്കാക്കരയില്‍ ചരിത്രവിജയം നേടിയതിന്‍റെ ആഘോഷത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഉജ്ജ്വല വിജയം നേടിയതിന്‍റെ സന്തോഷത്തിലും മറുകണ്ടം ചാടിയ കെ.വി തോമസിനെതിരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തോമസിന്‍റെ പോസ്റ്ററുകള്‍ കത്തിച്ച കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിന്‍റെ വീടിനു സമീപം തിരുത മീനുമായി എത്തിയാണ് പ്രതിഷേധിച്ചത്.

വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിനു മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ കെ.വി തോമസിനെതിരെ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. മുപ്പതു വെള്ളിക്കാശിനു വേണ്ടി യുഡിഎഫിനെ ഒറ്റുകൊടുത്ത കെ.വി.തോമസ് മൂരാച്ചി', 'പി.ടി.തോമസ് നേതാവേ, ഉമ ചേച്ചി നേതാവെ, ധീരതയോടെ നയിച്ചോളു, അങ്ങേയ്ക്കായിരം അഭിവാദ്യങ്ങൾ', 'യുഡിഎഫ് മുന്നോട്ട്, മുഖ്യൻ വന്നു മന്ത്രിമാർ വന്നു ഇതുപോലൊരു ഗതികേട് കേരളമക്കൾ കണ്ടിട്ടില്ല അയ്യയ്യേ ഇത് നാണക്കേട് കേരള ജനതയ്ക്ക് അപമാനം' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. തോമസിന്‍റെ വീടിനു മുന്നില്‍ പ്രതിഷേധം ശക്തമായതോടെ ഒടുവില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയായിരുന്നു. അതേസമയം പ്രതിഷേധം ശക്തമായതോടെ കെ.വി തോമസിന്‍റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി.

സോഷ്യല്‍മീഡിയയും കെ.വി തോമസിന് പൊങ്കാലയിട്ടുകൊണ്ടിരിക്കുകയാണ്. തിരുത മീന്‍ കറി എങ്ങനെയുണ്ടാക്കാം, തിരുത മീനിന്‍റെ ഗുണങ്ങള്‍ തുടങ്ങിയ വിശദീകരിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ നിറയുന്നത്. തിരുത ചെറിയ മീനല്ലെന്നും അവയുടെ ആവാസ വ്യവസ്ഥയെക്കുറിച്ചുമുള്ള പോസ്റ്റുകള്‍ വേറെയുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News