കാസർകോട് ചെറുവത്തൂർ ദേശീയപാതയിൽ അധ്യാപികയുടെ കാറിന് മുകളിൽ മണ്ണിടിഞ്ഞു

കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാടുള്ള അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു

Update: 2025-07-23 07:25 GMT

കാസർകോട്: കാസർകോട് ചെറുവത്തൂർ ദേശീയപാതയിലെ വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. പാറയും മണ്ണും റോഡിൽ പതിച്ചിരിക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് മണ്ണ് നീക്കാൻ തുടങ്ങിയിട്ടുണ്ട്. ചെറുവത്തൂർ വീരമല കുന്നിൽ മണ്ണിടിഞ്ഞ് വീണത് കാറിന് മുകളിൽ. കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു.

പടന്നക്കാട് എസ്.എൻ കോളേജിലെ അധ്യാപികയായ സിന്ധുവാണ് രക്ഷപ്പെട്ടത്. ദുർഗ ഹൈസ്ക്കൂളിനടുത്ത് താമസിക്കുന്ന സിന്ധു ചെറുവത്തൂർ ഭാഗത്തേക്ക് പോകുകയായിന്നു. പെട്ടന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കാറിന് മുകളിലും ചുറ്റുമുൾപെടെ മണ്ണ് വീണു. മണ്ണ് നിറഞ്ഞതിനാൽ പുറത്തിറങ്ങാനായില്ല. നാട്ടുകാർ എത്തിയാണ് രക്ഷപ്പെടുത്തിയത്.



Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News