Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഇടുക്കി: ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിൽ. മച്ചിപ്ലാവ് ചൂരക്കട്ടൻകുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. വീടിന് മുകളിലേക്ക് മണ്ണ് പതിച്ചു. ചൂരക്കട്ടൻ സ്വദേശി അരുൺ വീട്ടിൽ ഉണ്ടായിരുന്നു. രണ്ട് പേർ കുടുങ്ങിക്കിടുക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അരുണിനെ കണ്ടെത്തിയത്.
വൈകിട്ട് മൂന്ന് മണി മുതൽ അടിമാലി മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. അരുണിന്റെ അരക്ക് താഴെ വരെ മണ്ണ് മൂടിയ നിലയിലായിരുന്നു കണ്ടെത്തിയത്. അരുണിനെ പുറത്ത് എടുത്ത് അടിമാലി താലൂക് ആശുപത്രിയിലേക്ക് മാറ്റി. മഴ ശക്തമായി തുടരുന്നുണ്ട്.