കോഴിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഒരാൾ കൊല്ലപ്പെട്ടു

സ്ഥലത്തെ അശാസ്ത്രീയ നിർമാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു

Update: 2025-06-29 08:08 GMT

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. മണ്ണിനടിയിൽ ഒരാൾ കുടുങ്ങിയ ഒരാൾ കൊല്ലപ്പെട്ടു. സ്ഥലത്തെ അശാസ്ത്രീയ നിർമാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ വീണ്ടും മണ്ണിടിഞ്ഞ് വീണു. സ്ഥലത്ത് നിർമാണത്തിന്‌ സ്റ്റേ ഓർഡർ ഉള്ളതായി നാട്ടുകാർ പറയുന്നു.

അന്യസംസ്ഥാന തൊഴിലാളികളായിരുന്നു നിർമാണപ്രവർത്തനത്തിലേർപ്പെട്ടിരുന്നത്. ഒരാളെ സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയിരുന്നു. നിസാരമായ പരിക്കുകളേറ്റ ഈ വ്യക്തിയാണ് മറ്റൊരാൾ കൂടി കുടുങ്ങിക്കിടക്കുന്നതായി  പറഞ്ഞത്. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിർമാണം നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News