കണ്ണൂരില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; അഞ്ച് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കഴിഞ്ഞ മാസമുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ച സ്ഥലമാണ് ഇന്ന് ആദ്യം ഉരുള്‍പൊട്ടിയ മേലേ വെള്ളറ പ്രദേശം

Update: 2022-08-28 12:33 GMT
Editor : ijas

കണ്ണൂര്‍: ജില്ലയിലെ രണ്ടിടത്ത് ഉരുൾ പൊട്ടി. നെടുംപൊയിൽ ചുരത്തിലും കണിച്ചാർ പഞ്ചായത്തിലെ മേലേ വെള്ളറയിലുമാണ് ഉരുൾ പൊട്ടിയത്. കഴിഞ്ഞ മാസമുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ച സ്ഥലമാണ് ഇന്ന് ആദ്യം ഉരുള്‍പൊട്ടിയ മേലെ വെള്ളറ പ്രദേശം.  ഇവിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ വെള്ളം കുത്തിയിറങ്ങി വന്നതോടെ താഴെ വെള്ളറയിലെ അഞ്ച് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. 

Full View

നെടുപൊയിൽ ചുരത്തില്‍ 21ആം മൈലില്‍ ഉരുള്‍പൊട്ടി റോഡില്‍ വലിയ കല്ലുകളും മരങ്ങളും ഒലിച്ചിറങ്ങിയതോടെ മാനന്തവാടി-നെടുപൊയിൽ പാതയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. 21ആം മൈലിന്‍റെ ഇരുഭാഗങ്ങളിലുമായി കെ.എസ്.ആര്‍.ടി.സി ബസടക്കമുള്ള വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരെ സുരക്ഷിതമായി മാറ്റി. ബസ് സുരക്ഷിതമായി മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പ്രദേശത്തെ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന നിർദേശമുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News