ഇടുക്കി അടിമാലിയിൽ വീടുകൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞു

ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു

Update: 2025-10-25 17:37 GMT

ഇടുക്കി: അടിമാലിയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. ഫയർഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണം.

ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വൈകിട്ട് മഴ കനത്തതോടെ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഒരു കുടുംബം ഇവിടെ നിന്ന് മാറിപ്പാർക്കാൻ തയ്യാറായിരുന്നില്ല. ആ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണിരിക്കുന്നത്. വീടിനുള്ളിൽ എത്ര പേരുണ്ട് എന്നതിൽ വ്യക്തതയില്ല.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News