ചരിത്രത്തിലാദ്യമായി മില്‍മ ഭരണം എല്‍ഡിഎഫിന്

മില്‍മ ചെയര്‍മാനായി കെ.എസ് മണിയെ തെരഞ്ഞെടുത്തു.

Update: 2021-07-28 13:16 GMT
Advertising

38 വർഷമായി കോൺഗ്രസ് കൈവശം വെച്ചിരുന്ന കേരള ക്ഷീരോൽപ്പാദക സഹകരണസംഘം ഇടതുപക്ഷം ഭരിക്കും. മില്‍മ ചെയര്‍മാനായി കെ.എസ് മണിയെ തെരഞ്ഞെടുത്തു. അഞ്ചിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് വിജയം.

മലബാർ മേഖലയിൽ നിന്നുള്ള നാല് വോട്ടും അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയിലെ നോമിനേറ്റ് ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുടെ വോട്ടും നേടിയാണ് കെ.എസ് മണിയുടെ വിജയം.

കോണ്‍ഗ്രസില്‍ നിന്ന് ജോണ്‍ തെരുവത്താണ് മണിക്കെതിരെ കെ എസ് മത്സരിച്ചത്. മില്‍മയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിവന്ന 1983 മുതല്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ചെയര്‍മാന്‍. 2019ല്‍ അദ്ദേഹം ഒഴിഞ്ഞപ്പോഴാണ് പി.എ ബാലന്‍ മാസ്റ്റര്‍ ചെയര്‍മാനായത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News