നിലമ്പൂരിൽ 'ചതി'യുടെ ചരിത്രം ഓർമ്മിപ്പിച്ച് എൽഡിഎഫ്; 'വഞ്ചനക്കെതിരെ ഒരു വോട്ടെന്ന്' മുദ്രാവാക്യം
82 ൽ ആര്യാടൻ മുഹമ്മദ് കളം മാറിയതിനു തുല്യമാണ് നിലവിലെ തെരഞ്ഞെടുപ്പ് എന്നാണ് എൽഡിഎഫ് പ്രചാരണം നടത്തുന്നത്
നിലമ്പൂർ: നിലമ്പൂരിൽ സിപിഎം നേരിട്ടുള്ള തെരഞ്ഞെടുപ്പ് വഞ്ചനകളെ ഓർമ്മപ്പെടുത്തി എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. 1982 ൽ ആര്യാടൻ മുഹമ്മദ് കളം മാറിയതിനു തുല്യമാണ് നിലവിലെ തെരഞ്ഞെടുപ്പ് എന്നാണ് എൽഡിഎഫ് പ്രചാരണം നടത്തുന്നത്.വികസനത്തിനൊപ്പം വഞ്ചനക്കെതിരെ ഒരു വോട്ടെന്ന മുദ്രാവാക്യവും എൽഡിഎഫ് ഉയർത്തുന്നുണ്ട്
നിലമ്പൂർ മണ്ഡലം രൂപീകരിച്ച ശേഷം ഇതുവരെ രണ്ട് ഉപതെരഞ്ഞെടുപ്പുകൾ അടക്കം 16 തെരഞ്ഞെടുപ്പുകൾ നടന്നു.മണ്ഡലം രൂപീകൃതമായി ശേഷം ആദ്യം നടന്ന 1965ലെ തെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് കെ കുഞ്ഞാലി വിജയിച്ചു. ആര്യാടൻ മുഹമ്മദായിരുന്നു അന്ന് എതിരാളി. ഒരുതവണ കൂടി കുഞ്ഞാലി ജയിച്ചെങ്കിലും പിന്നീട് കോൺഗ്രസിന്റെ കൈയിലായി നിലമ്പൂർ മണ്ഡലം.
1980ല്‍ കഥ മാറി.ഇടതുപക്ഷത്തോടൊപ്പം നിന്നു മത്സരിച്ച കോൺഗ്രസ് യു സ്ഥാനാർത്ഥി സി.ഹരിദാസ് വിജയിച്ചു.കോൺഗ്രസിലെ ടി.കെ ഹംസ പരാജയപ്പെട്ടു. ഇ.കെ നയനാർ മന്ത്രിസഭയിൽ അംഗമായ ആര്യാടൻ മുഹമ്മദ് വേണ്ടി ഹരിദാസ് എം.എൽ.എ സ്ഥാനം ഒഴിഞ്ഞു. ആര്യാടൻ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു.
1982ൽ കോൺഗ്രസിനൊപ്പം ആര്യാടൻ പോയപ്പോൾ ഡിസിസി അധ്യക്ഷനായ ടി.കെ ഹംസയെ ഇടതുപക്ഷം സ്ഥാനാർഥിയാക്കി. ഹംസ വിജയിച്ചു. അന്നത്തെ ചതിയും ഇന്നത്തെ ചതിയും ഒന്നാണെന്ന് എൽഡിഎഫിനു വേണ്ടി അന്നു വെന്നികൊടി പറിച്ച ടി.കെ ഹംസ പറയുന്നു.
ചതിക്കുത്തരം നൽകുന്ന നാടാണ് നിലമ്പൂർ എന്ന് പറഞ്ഞ് പ്രചാരണം കടുപ്പിക്കുകയാണ് സിപിഎം.9 തവണ യുഡിഎഫും ഏഴുതവണ എൽഡിഎഫും വിജയം കണ്ടയിടമാണ് നിലമ്പൂർ.അതുകൊണ്ട് ജൂൺ 23ന് വോട്ടെണ്ണുമ്പോൾ തങ്ങളുടെ കൊടി പാടി പറക്കണം എന്ന് അവേശത്തിലാണ് അണികൾക്കുള്ളത്.