കെ.പി.സി.സി ഭാരവാഹി പട്ടികക്ക് അന്തിമ രൂപം നൽകാൻ നേതാക്കൾ ഡൽഹിയിൽ

കെ.പി.സി.സി ഭാരവാഹി പട്ടികയിൽ അന്തിമ തീരുമാനമെടുക്കാനായി കെ.സുധാകരനും വി.ഡി സതീശനും ഡൽഹിയിൽ

Update: 2021-10-09 01:10 GMT
Editor : Jaisy Thomas | By : Web Desk
Advertising

കെ.പി.സി.സി ഭാരവാഹി പട്ടികയിൽ അന്തിമ തീരുമാനമെടുക്കാനായി കെ.സുധാകരനും വി.ഡി സതീശനും ഡൽഹിയിൽ. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി അവർ നൽകിയ പട്ടികയുമായിട്ടാണ് ഇരുവരും എത്തിയിരിക്കുന്നത്. പട്ടികയിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും.

പരാതികൾ പരമാവധി ഒഴിവാക്കാനായി മുതിർന്ന നേതാക്കൾ നൽകിയ പട്ടികയുമായിട്ടാണ് കെ.സുധാകരനും വി.ഡി സതീശനും ഹൈക്കമാന്‍ഡിനെ കാണാൻ എത്തിയിരിക്കുന്നത്. രമേശ്‌ ചെന്നിത്തല പത്ത് പേരുടെയും ഉമ്മൻചാണ്ടി 9 പേരുടെയും പട്ടികയാണ് നൽകിയിരിക്കുന്നത്. ഒരു മാസം മുൻപ് വരെ ജില്ലാ അധ്യക്ഷന്മാരായി പ്രവർത്തിച്ചവരെ എക്സിക്യുട്ടീവ് അംഗങ്ങളായി ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. നീലകണ്ഠൻ,സോണി സെബാസ്റ്റ്യൻ,പി ടി അജയമോഹൻ,ആര്യാടൻ ഷൗക്കത്ത്, പി.എം നിയാസ്, അബ്ദുൽ മുത്തലിബ്,ഐ.കെ.രാജു,റോയ് കെ പൗലോസ്,അഡ്വ.എസ്‌.അശോകൻ,കരകുളം കൃഷ്ണപിള്ള,വിടി ബൽറാം,എ.എ.ഷുക്കൂർ,ജ്യോതികുമാർ ചാമക്കാല ,മണക്കാട് സുരേഷ്,ചാമക്കാല,ഷാനവാസ്‌ ഖാൻ,വി.എസ്‌ ശിവകുമാർ,ദീപ്തി മേരി വര്‍ഗീസ് എന്നിവർ ഈ പട്ടികയിൽ ഇടം നേടി.

വൈസ് പ്രസിഡന്‍റ് അടക്കമുള്ള ഭാരവാഹികളെ ഈ പട്ടികയിൽ നിന്ന് തന്നെ തിരഞ്ഞെടുക്കും. ബിന്ദു കൃഷ്ണയ്ക്ക് പ്രത്യേക ഇളവ് നൽകി വൈസ് പ്രസിഡന്‍റ് ആക്കണമെന്ന് നിർദേശമുണ്ട്. അഞ്ച് വർഷത്തിൽ കൂടുതൽ കാലം കെ.പി.സി.സി ഭാരവാഹികളായി പ്രവർത്തിച്ചവരെ ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ ശൂരനാട് രാജശേഖരൻ,ജോസഫ് വാഴക്കൻ,തമ്പാനൂർ രവി തുടങ്ങിയ രണ്ടാംനിര നേതാക്കളെ ഒഴിവാക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News