'ഇടതുപക്ഷത്തിന് ന്യൂനപക്ഷത്തെ കാക്കാൻ പറ്റില്ല'; പി.കെ കുഞ്ഞാലിക്കുട്ടി

'സമസ്ത-ലീഗ് ബന്ധത്തിൽ പോറൽ ഏൽപ്പിക്കാൻ ആർക്കും കഴിയില്ല'

Update: 2024-04-25 05:07 GMT
Editor : Lissy P | By : Web Desk

മലപ്പുറം: ഇടതുപക്ഷത്തിന് ന്യൂനപക്ഷത്തെ കാക്കാൻ പറ്റില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ചിഹ്നം കാക്കാൻ സി.പി.എമ്മും രാജ്യം കാക്കാൻ കോൺഗ്രസുമാണ് മത്സരിക്കുന്നത്. എല്ലാ പ്രശ്നത്തിനും പരിഹാരം കാണാൻ കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'എല്ലാ പ്രശ്നത്തിനും കോൺഗ്രസ് കൂടുതൽ സീറ്റ് ലഭിക്കണം. ഉത്തരേന്ത്യയിൽ വലിയ മാറ്റം ഉണ്ട്. ഇന്‍ഡ്യ മുന്നണിക്ക് വലിയ സാധ്യതയാണുള്ളത്.എല്‍.ഡി.എഫിൻ്റെ പരസ്യങ്ങൾ നോക്കുകയാണെങ്കിൽ നിലപാട് മനസിലാകും.ബി.ജെ.പി തീ തുപ്പുന്ന വർഗീയത മാത്രം പറയുന്നു. പൊന്നാനിയിൽ യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കും.' കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'സമസ്തയും ലീഗുമായി ഉള്ള ബന്ധത്തെ കുറിച്ച് സാദിഖല തങ്ങൾ പറഞ്ഞതാണ്. ഈ ബന്ധത്തിൽ പോറൽ ഏൽപ്പിക്കാൻ ആർക്കും കഴിയില്ല.സമസ്തയുമായുള്ള ബന്ധം സമൂഹത്തിന്റെ നന്മക്കു വേണ്ടിയുള്ളതാണ്. സമസ്തയെയും - ലീഗിനെയും തെറ്റിക്കാനുള്ള ശ്രമം പാഴ്‌വേലയാണ്..' കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News