റിസോർട്ടിൽ ലഹരിപ്പാർട്ടി നടത്തിയ കേസിൽ പി.വി അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി ഇടപെടൽ

അൻവറിനെതിരായ പരാതി പരിഗണിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം

Update: 2024-04-11 05:47 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി : പി.വി.അൻവറിന്റെ റിസോർട്ടിൽ  ലഹരി പാർട്ടി നടത്തിയതിൽ അൻവറിനെ ഒഴിവാക്കി കേസ് എടുത്തതിനെതിരെ ഹൈക്കോടതി ഇടപെടൽ. അൻവറിനെതിരായ പരാതി പരിഗണിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി.നാലാഴ്ചക്കകം പരാതിയിൽ തീരുമാനമെടുക്കാനാണ് നിർദേശം.

2018 ഡിസംബറിലാണ് അന്‍വറിന്‍റെ ഉടമസ്ഥതയിലുള്ള ആലുവയിലെ റിസോര്‍ട്ടില്‍ എക്സൈസ് റെയ്ഡ് നടത്തുന്നത്. മദ്യം ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അഞ്ചുപേരെ എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.  എന്നാല്‍ അന്‍വറിനെതിരെ കേസെടുക്കാതെയാണ് എക്സൈസ് കുറ്റപത്രം കോടതയില്‍ സമര്‍പ്പിച്ചിരുന്നത്. അന്‍വറിനെതിരെ കേസെടുക്കണമെന്നായിരുന്നു പരാതിക്കാരന്‍റെ പ്രധാന ആവശ്യം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News