വായ്പ തിരിച്ചടവ് മുടങ്ങി; സ്വകാര്യ ബാങ്ക് സംഘം യുവാവിന്‍റെ വിരല്‍ വെട്ടിമാറ്റി

കോട്ടയം ആനത്താനത്തിനടുത്താണ് സംഭവം. ആനത്താനം സ്വദേശി രഞ്ജിത്തിന് നേരെയായിരുന്നു ആക്രമണം

Update: 2022-12-30 08:36 GMT

കോട്ടയം: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരിൽ സ്വകാര്യ ബങ്ക് നിയോഗിച്ച സംഘം വീടുകയറി ആക്രമിച്ച് യുവാവിന്‍റെ വിരൽ വെട്ടിമാറ്റി. കോട്ടയം ആനത്താനത്തിനടുത്താണ് സംഭവം. ആനത്താനം സ്വദേശി രഞ്ജിത്തിന് നേരെയായിരുന്നു ആക്രമണമുണ്ടായത്.

മണർക്കാടുള്ള സ്വകാര്യ ബാങ്കിന്‍റെ ശാഖയിൽ നിന്നും നിയോഗിച്ച ആളുകളാണ് ആക്രമണം നടത്തിയതെന്ന് രഞ്ജിത്തിന്‍റെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News