ലൈഫ് മിഷൻ കേസ്; എം ശിവശങ്കർ ജാമ്യാപേക്ഷ നൽകി

തനിക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനാകണം എന്നാവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നൽകിയത്.

Update: 2023-05-22 13:02 GMT

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ജാമ്യാപേക്ഷ നൽകി. ഇ.ഡി കോടതിയിലാണ് ഇടക്കാല ജാമ്യാപേക്ഷ നൽകിയത്.

മൂന്ന് മാസത്തേക്ക് ഇടക്കാല ജാമ്യം നൽകണമെന്നാണ് ആവശ്യം. വൈകീട്ടോടെയാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. സ്ഥിരം ജാമ്യത്തിനായി സുപ്രിംകോടതിയെ സമീപിച്ചപ്പോൾ ഇടക്കാല ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകിയിരുന്നു.

ഈ സാഹചര്യത്തിൽ സുപ്രിംകോടതി ഉത്തരവുൾപ്പെടെ ഉൾപ്പെടുത്തിയാണ് ജാമ്യാപേക്ഷ നൽകിയത്. അപേക്ഷ ബുധനാഴ്ച പ്രത്യേക കോടതി പരിഗണിക്കും. തനിക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനാകണം എന്നാവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നൽകിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News