ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒന്നല്ല എന്ന് പറഞ്ഞത് സിപിഎം മാത്രം: കെ.ടി ജലീൽ

നൂറോ ആയിരമോ വർഷം പ്രവർത്തിച്ചാലും അല്ലെങ്കിൽ ലോകവാസനം വരെയും അവർക്ക് രാജ്യഭരണം നേടാൻ കഴിയില്ലെന്നും ജലീൽ പറഞ്ഞു. ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോട് സംഘടിപ്പിച്ച പ്രതിരോധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2022-06-05 13:17 GMT

കോഴിക്കോട്: ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒന്നല്ല എന്ന് പറയാനുള്ള ധൈര്യം കാണിച്ചത് സിപിഎം മാത്രമാണെന്ന് കെ.ടി ജലീൽ എംഎൽഎ. ഭൂരിപക്ഷ വർഗീയതക്ക് രാജ്യത്തോളം വളരാൻ കഴിയും. ഭരണം നേടാനും കഴിയും. എന്നാൽ ന്യൂനപക്ഷ വർഗീയതക്ക് രാജ്യത്തോളം വളരാൻ കഴിയില്ല. നൂറോ ആയിരമോ വർഷം പ്രവർത്തിച്ചാലും അല്ലെങ്കിൽ ലോകവാസനം വരെയും അവർക്ക് രാജ്യഭരണം നേടാൻ കഴിയില്ലെന്നും ജലീൽ പറഞ്ഞു. ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോട് സംഘടിപ്പിച്ച പ്രതിരോധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന തരത്തിലേക്ക് ബിജെപി ഭരണം വളർന്നിരിക്കുകയാണ്. വാജ്‌പേയിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലിരുന്നെങ്കിലും ഈ തലത്തിലേക്ക് പോയിരുന്നില്ല. ബാബരി മസ്ജിദ് കോടതി വിധിയിലൂടെ അത്തര പ്രശ്‌നങ്ങൾ അവസാനിക്കുമെന്ന് കരുതി. എന്നാൽ പുതിയ ആരാധനാലയങ്ങളിലേക്ക് അവകാശവാദം ഉന്നയിച്ച് സംഘപരിവാർ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നും കെ.ടി ജലീൽ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News