തീർഥാടക സംഘത്തോടൊപ്പമെത്തി മുങ്ങുന്നവരെ സഹായിക്കാന്‍ കേരളത്തിലും ഇസ്രായേലിലും ഏജന്റുമാർ

കഴിഞ്ഞ ദിവസം മുങ്ങിയ ഏഴുപേരുടെയും പണമടച്ചത് അടൂർ സ്വദേശിയായ സോണി സോളമനെന്ന വ്യക്തിയാണ്

Update: 2023-08-02 03:49 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: തീർഥാടക സംഘത്തോടൊപ്പമെത്തി ഇസ്രായേലില്‍ മുങ്ങുന്നവരെ സഹായിക്കാന്‍ ഏജന്റുമാരുണ്ടെന്ന് വിലയിരുത്തല്‍. ഇതിനായി കേരളത്തിലും ഇസ്രായേലിലും ഏജന്റുമാരുണ്ടെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസം മലപ്പുറത്തെ ഏജന്സി വഴി മുങ്ങിയ ഏഴുപേരുടെയും പണമടച്ചത് അടൂർ സ്വദേശിയായ സോണി സോളമനെന്ന വ്യക്തിയാണ്.ഇയാളെ കേന്ദ്രീകരിച്ച് അന്വേഷിച്ചാല്‍ ഇസ്രായേലിലേക്ക് അനധികൃതമായി ആളെ കയറ്റിയയക്കുന്ന കണ്ണികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് ട്രാവല്‍ ഏജന്റുമാർ പറയുന്നത്.

മലപ്പുറത്തെ ഗ്രീൻ ഒയാസിസ് ടൂർ കമ്പനിയിൽ നിന്ന് ഇസ്രായിലിലേക്ക് പോയ സംഘത്തിൽ നിന്ന് കാണാതായത് ഏഴുപേരെയാണ്. അഞ്ചു പേർ തിരുവനന്തപുരം ജില്ലക്കാരും രണ്ടു പേർ കൊല്ലം ജില്ലയിൽ നിന്നുള്ളവരും. ഈ ഏഴു പേർക്കുമായി ട്രാവൽ ഏജൻസിയിൽ പണമടച്ചത് അടൂർ സ്വദേശിയായ സോണി സോളമനാണ്. സുലൈമാൻ എന്ന പേരിലാണ് ഇയാൾ ഫോൺ ചെയ്തിരുന്നെന്നും ട്രാവൽ ഏജന്റുമാർ പറയുന്നു. ഇത്തരക്കാരുടെ കണ്ണികൾ ഇസ്രയേലിലും ഉണ്ടാകാനിടയുണ്ടെന്നാണ് ഇവർ പറയുന്നത്.

അവിടെ ജോലി സംഘടിപ്പിക്കാനും താമസിക്കുന്നതിനുള്ള നിയമപരമായ രേഖ സംഘടിപ്പിക്കാനായും ലക്ഷക്കണക്കിന് രൂപ ഈടാക്കുന്നുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനിടയിൽ കബളിപ്പക്കപ്പക്കപ്പെടുന്നവരുമുണ്ടാകാം.

സോണി സോളമന്റെയും ഇടനിലക്കാരായെന്ന് കരുതുന്നവരെയും വിശദാംശങ്ങൾ ട്രാവൽ ഏജന്റ് പൊലീസും സർക്കാരിനും കൈാറിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച അന്വേഷണം നടത്തി മനുഷ്യക്കടത്തിന്റെ കണ്ണികളെ പുറത്തുകൊണ്ടുവരണമെന്നാണ് ട്രാവൽ ഏജന്റുമാർ ആവശ്യപ്പെടുന്നത്. ഇസ്രയലിലേക്ക് ജോലി വിസയിലൂടെ പോകാൻ പതിമൂന്നു ലക്ഷം രൂപ വരെ വേണ്ടിവരും. ഇത് മറികടക്കാനാണ് ഒന്നരലക്ഷം രൂപക്ക് താഴെ വരുന്ന് തീർഥാടക പാക്കേജുകളിൽ കയറിപ്പറ്റി ഇസ്രായേലിൽ എത്തിയശേഷം മുങ്ങുന്നത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News