ബംഗളൂരുവിൽ മലയാളി യുവതിയെ കുക്കർ കൊണ്ടു തലക്കടിച്ചു കൊന്നു; കൊല്ലം സ്വദേശിയായ സുഹൃത്ത് അറസ്റ്റിൽ

പത്മക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്

Update: 2023-08-27 15:29 GMT
Editor : banuisahak | By : Web Desk

ബംഗളുരു: ബംഗളൂരുവിൽ മലയാളി യുവതിയെ കുക്കർ കൊണ്ടു തലക്കടിച്ചു കൊന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പത്മദേവിയാണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പത്മക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്. 

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. രണ്ടുവർഷത്തോളമായി ഇരുവരും ഇലക്ട്രോണിക് സിറ്റിക്കു സമീപമുള്ള ബെക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ന്യൂ മൈക്കോ ലേയൗട്ടിലെ വീട്ടിൽ ഒരുമിച്ചായിരുന്നു താമസം. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News