നികത്താനാവാത്ത നഷ്ടം; ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചിച്ച് മമ്മൂട്ടി

ഇന്ന് ഉച്ചക്ക് ശേഷമാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചത്. പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ അന്തരിച്ച ശേഷമാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലെത്തിയത്.

Update: 2022-05-13 14:20 GMT
Advertising

കൊച്ചി: യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫ സായിദ് ബിൻ അൽ നഹ്‌യാന്റെ നിര്യാണത്തിൽ മമ്മൂട്ടി അനുശോചിച്ചു. ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്ന ശൈഖ് ഖലീഫയുടെ നിര്യാണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.


Full View


ഇന്ന് ഉച്ചക്ക് ശേഷമാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചത്. പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ അന്തരിച്ച ശേഷമാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലെത്തിയത്. 1948-ലാണ് ജനനം. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും 16-ാമത് ഭരണാധികാരിയുമാണ്. ശൈഖ് സായിദിന്റെ മൂത്ത മകനാണ്.

ശൈഖ് ഖലീഫയുടെ മരണത്തെ തുടർന്ന് യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് മുതൽ മൂന്നു ദിവസം മുഴുവൻ സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. ഇന്ത്യയുമായി മികച്ച ബന്ധം സ്ഥാപിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫയെന്ന് പ്രധാനമന്ത്രി അനുശോചിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News