മാമുക്കോയയുടെ മൃതദേഹം രാത്രി 10 വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന്; സംസ്‌കാരം നാളെ

ഖബറടക്കം നാളെ രാവിലെ പത്ത് മണിക്ക്

Update: 2023-04-26 10:35 GMT
Editor : abs | By : Web Desk

മാമുക്കോയ

Advertising

നടൻ മാമുക്കോയയുടെ മൃതതേഹം പൊതുദർശനത്തിനായി കോഴിക്കോട് ടൗൺ ഹാളിൽ എത്തിച്ചു. രാത്രി 10 വരെ ഇവിടെ പൊതുദർശനം തുടരും. നടനെ അവസാനമായി ഒരുനോക്കുകാണാൻ നിരവധിപേരാണ് ടൗൺ ഹാളിലേക്ക് എത്തുന്നത്. രാത്രി ഭൗതികശരീരം അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കുമെന്നും നാളെ രാവിലെ പത്ത് മണിയോടെയാവും ഖബറടക്കമെന്നും കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അറിയിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടന നാട്യങ്ങളൊന്നുമില്ലാതെ, കോഴിക്കോടൻ ഭാഷയുടെ സൗന്ദര്യം കൊണ്ടും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികൾ കൊണ്ടും സ്‌ക്രീനിനെ ത്രസിപ്പിച്ചു നിർത്തിയ പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിനാണ് അന്ത്യമായത്.

മലപ്പുറം കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ കഴിഞ്ഞ ദിവസമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News