കൊല്ലത്ത് കാട്ടുപന്നിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
കടയ്ക്കൽ ഇട്ടിവ സ്വദേശി ബാബു (54) ആണ് മരിച്ചത്. ഈ മാസം നാലിനായിരുന്നു അപകടം.
Update: 2025-03-15 07:08 GMT
കടയ്ക്കല്‍: കൊല്ലത്ത് കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കടയ്ക്കൽ ഇട്ടിവ സ്വദേശി ബാബു (54) ആണ് മരിച്ചത്. ഈ മാസം നാലിനായിരുന്നു അപകടം.
ബാബുവും സുഹൃത്തും നാലിന് രാത്രി പത്തരയോടെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. കാട്ടുപന്നി ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ ഇവർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
പിന്നാലെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് പുലർച്ചെയോടെ മരിച്ചത്.
Watch Video Report