പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിന്‍റെ തിരോധാനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കിരണിനെ അപായപ്പെടുത്തി എന്നാണ് ബന്ധുക്കളുടെ ആരോപണം

Update: 2022-07-11 09:29 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ കിരണിനായി തെരച്ചില്‍ തുടരുന്നു. കിരണ്‍ ആഴിമല കടല്‍ത്തീരത്തേക്ക് ഓടിപ്പോകുന്ന സിസിടിവി ദൃശ്യം മീഡിയവണിന് ലഭിച്ചു. പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ ബന്ധുക്കള്‍ അപായപ്പെടുത്തിയെന്നാണ് ആരോപണം.

ശനിയാഴ്ച ഉച്ചയ്ക്ക് കാണാതായ നരുവാമൂട് സ്വദേശി കിരണിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആഴിമല കടലില്‍ കോസ്റ്റല്‍ പൊലീസിന്‍റെ തിരച്ചില്‍ തുടരുകയാണ്. കിരണ്‍ ആഴിമല ഭാഗത്തേക്ക് ഓടിപ്പോകുന്ന സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. പുറകോട്ട് തിരിഞ്ഞുനോക്കി ഭയന്നോടുന്നതാണ് സിസിടിവി ദൃശ്യത്തിലുള്ളത്.

പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി കിരണിനെ അപായപ്പെടുത്തിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. എന്നാല്‍ ആഴിമല ഭാഗത്തെത്തിയപ്പോള്‍ കിരണ്‍ ബൈക്കില്‍ നിന്നിറങ്ങി ഓടിയെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കിരണിനൊപ്പമുണ്ടായിരുന്നവരെ അറിയിച്ചത്.

ആഴിമല കടല്‍ തീരത്ത് നിന്ന് കിരണിന്‍റെ ചെരിപ്പ് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കടലില്‍ തെരച്ചില്‍ നടത്തുന്നത്. മറ്റ് ഭാഗങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News