കോഴിക്കോട് താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു
അമ്പായത്തോട് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്
Update: 2025-09-19 02:33 GMT
കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു. താമരശ്ശേരി അമ്പായത്തോട് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. കാറിൽ എത്തിയ സംഘമാണ് കുത്തിയത്. അക്രമികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കുത്തേറ്റ ജിനീഷ്.
താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം. കോഴിക്കോട് ഭാഗത്തു നിന്നും കാറിൽ എത്തിയ സംഘമാണ് കുത്തിയത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
രാത്രി 10.30 ഓടെയായിരുന്നു സംഭവം. കുത്തേറ്റ മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുള്ളയാളും തട്ടിക്കൊന്നു പോകൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയുമാണ്.