പട്ടം എസ്‍യുടി ആശുപത്രിയിൽ ഭാര്യയെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു; കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് പൊലീസ്

ഇന്ന് രാവിലെയാണ് ഭാര്യ ജയന്തിയെ ഭാസുരൻ ആശുപത്രിയിൽ വച്ച് കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്

Update: 2025-10-09 05:51 GMT
Editor : ലിസി. പി | By : Web Desk

Photo| MediaOne

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു.കരകുളം സ്വദേശി ഭാസുരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഭാര്യ ജയന്തിയെ ഭാസുരൻ ആശുപത്രിയിൽ വച്ച് കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്.

ഒരു വര്‍ഷമായി ജയന്തി കിഡ്നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്കായി ചെലവായിരുന്നു.സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഭാസുരന്‍ കൊലപാതകം നടത്തി ആത്മഹത്യ ചെയ്തെന്നാണ് ഇവരുടെ മകള്‍ നല്‍കിയ മൊഴിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്ന് രാവിലെ അഞ്ചരയോടെയാണ് കൊലപാതകം നടന്നത്. അഞ്ചാംനിലയില്‍ നിന്ന് ചാടിയ ഭാസുരനെ ഗുരുതര പരിക്കുകളോടെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.തുടര്‍ന്നാണ് മരണം സ്ഥിരീകരിച്ചത്.

ഇലക്ട്രിക് ബെഡ് ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന കേബിള്‍ ഉപയോഗിച്ചാണ് ഭാസുരന്‍ ജയന്തിയെ കൊലപ്പെടുത്തിയത്.  

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News