മാങ്ങാനം സന്തോഷ് കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

മുട്ടമ്പലം സ്വദേശി വിനോദ് കുമാർ, ഭാര്യ കുഞ്ഞുമോൾ എന്നിവരെയാണ് കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജെ. നാസര്‍ ശിക്ഷിച്ചത്

Update: 2025-05-08 11:17 GMT
Editor : നബിൽ ഐ.വി | By : Web Desk

കോട്ടയം: കോട്ടയം മാങ്ങാനം സന്തോഷ് കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പ്രതികളായ മുട്ടമ്പലം സ്വദേശി വിനോദ് കുമാര്‍ എന്ന കമ്മല്‍ വിനോദ്, ഭാര്യ കുഞ്ഞുമോള്‍ എന്നിവരെയാണ് കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജെ. നാസര്‍ ശിക്ഷിച്ചത്.

പയ്യപ്പാടി സ്വദേശി സന്തോഷ് ഫിലിപ്പിനെയാണ് പ്രതികൾ കൊലപ്പെടുത്തിയത്. 2017 ഓഗസ്റ്റ് 23നായിരുന്നു കൊലപാതകം നടന്നത്. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

വിനോദ്കുമാറിന്റെ ഭാര്യയുമായി സന്തോഷിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. തലക്കടിച്ച് കൊലപ്പെടുത്തിയതിനു ശേഷം ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News