പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുത്തതില്‍ അപാകതയുണ്ടെന്ന് മാണി സി കാപ്പന്‍

ചെന്നിത്തലയെ മാറ്റുമ്പോള്‍ യു.ഡി.എഫില്‍ ചര്‍ച്ചകള്‍ വേണമായിരുന്നു. തെരഞ്ഞെടുത്ത രീതി ശരിയായില്ല.

Update: 2021-06-18 09:10 GMT

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതില്‍ അപാകതയുണ്ടെന്ന് മാണി സി കാപ്പന്‍. ഇത് സംബന്ധിച്ച് തന്റെ എതിര്‍പ്പ് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ചെന്നിത്തലയെ മാറ്റുമ്പോള്‍ യു.ഡി.എഫില്‍ ചര്‍ച്ചകള്‍ വേണമായിരുന്നു. തെരഞ്ഞെടുത്ത രീതി ശരിയായില്ല. ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നു. യു.ഡി.എഫ് നേതാക്കളുടെ മുട്ടില്‍ സന്ദര്‍ശനത്തില്‍ തന്നെ വിളിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍.സി.കെ എന്ന പാര്‍ട്ടിയുടെ പേര് മാറ്റും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാത്തതിനാലാണ് അങ്ങനെയൊരു തീരുമാനം. പകരം രണ്ട് പുതിയ പേരുകള്‍ നല്‍കിയിട്ടുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News