വീണ്ടും നിപ മരണം?;പനി ബാധിച്ച് മരിച്ച മണ്ണാർക്കാട് സ്വദേശിക്ക് നിപയെന്ന് സംശയം
ട്രൂനാറ്റ് പരിശോധനയിൽ നിപ ഫലം പോസറ്റീവാണ്
Update: 2025-07-13 02:39 GMT
പാലക്കാട്:പനി ബാധിച്ചു മരിച്ച പാലക്കാട് മണ്ണാർക്കാട് ചങ്ങലീരി സ്വദേശിക്ക് നിപയെന്ന് സംശയം.രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനാൽ 57 കാരൻ്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.മഞ്ചേരിയിലെയും പുനെയിലേയും വൈറോളജി ലാബിലേക്കാണ് സാംപിൾ പരിശോധനയ്ക്കായി അയച്ചത്.ട്രൂനാറ്റ് പരിശോധനയിൽ നിപ ഫലം പോസറ്റീവാണ്.
എന്നാൽ പുനൈയിലെ ഫലം വന്നാൽ മാത്രമെ നിപ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പാലക്കാട് ജില്ലാ കലക്ടർ വ്യക്തമാക്കി.
അതേസമയം,ഇന്ന് രാവിലെ 11 മണിക്ക് പാലക്കാട് കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും.വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. പ്രാഥമിക പരിശോധനഫലവും പൂനെ ലാബിൽ നിന്നുള്ള ഫലവും ഉടൻ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.