കണ്ണൂരിലെ മാപ്പിങ് ബഫർസോണിനല്ല; ധാതുസമ്പത്ത് പരിശോധിക്കാനുള്ള കേന്ദ്ര പരിശോധന

നാഷണൽ ജിയോ ഫിസിക്കൽ മാപ്പിങ് പ്രോജക്ടിന്റെ ഭാഗമായാണ് സർവ്വേ നടത്തിയതെന്ന് ഉദ്യോഗസ്ഥസംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു.

Update: 2023-01-02 12:50 GMT
Editor : afsal137 | By : Web Desk
Advertising

കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിൽ അതിർത്തി അടയാളപ്പെടുത്തിയത് കർണാടക വനം വകുപ്പ് അല്ലെന്ന് സ്ഥിരീകരണം. കേന്ദ്രസർക്കാർ നിയോഗിച്ച ഏജൻസിയുടെ ധാതുസമ്പത്തിനെക്കുറിച്ചുള്ള പഠന സർവേക്കായിരുന്നു മാപ്പിങ്. നാഷണൽ ജിയോ ഫിസിക്കൽ മാപ്പിങ് പ്രോജക്ടിന്റെ ഭാഗമായാണ് സർവ്വേ നടത്തിയതെന്ന് ഉദ്യോഗസ്ഥസംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു.

കർണാടക വനംവകുപ്പ്, ബഫർസോൺ നിർണയത്തിന്റെ ഭാഗമായി കേരളത്തിലെ ജനവാസ മേഖലയിൽ അതിർത്തി അടയാളപ്പെടുത്തി എന്നായിരുന്നു ആശങ്ക. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം അന്വേഷണം നടത്തിയിരുന്നുവെങ്കിലും വ്യക്തത കൈവന്നിരുന്നില്ല. ഇന്ന് പയ്യാവൂരിൽ ഒരു സംഘം സർവ്വേക്കായി എത്തിയതോടെ നാട്ടുകാർ ഇടപെട്ടു. പിന്നാലെ പോലീസ് എത്തി ഉദ്യോഗസ്ഥരെ കണ്ണൂർ കളക്ടറേറ്റിൽ എത്തിച്ചു. പഠനം നടത്തിയത് ബഫർസോണിനായി അല്ലെന്ന് ഇവർ ജില്ലാ കളക്ടറെ അറിയിച്ചു. കേന്ദ്രസർക്കാർ നിർദേശപ്രകാരമാണ് സർവ്വെയെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ധാതു സമ്പത്ത് പരിശോധിക്കാനാണ് മാപ്പിങ് നടത്തിയത്. മാപ്പിങ് നടപടികൾ സംബന്ധിച്ച രേഖകളും ഉദ്യോഗസ്ഥർ ഹാജരാക്കി.

കർണാടകയിൽ നിന്നുള്ള സർവ്വേ സംഘം നടത്തുന്ന മുഴുവൻ പ്രവർത്തികളും നിർത്തിവയ്ക്കാൻ ഉത്തരവിട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാന സർക്കാരിനെയോ ബന്ധപ്പെട്ട വകുപ്പുകളെയോ അറിയിക്കാതെ സർവ്വേ ഏജൻസി ചുവപ്പടയാളങ്ങൾ രേഖപ്പെടുത്തിയതിൽ ജില്ലാഭരണകൂടം അതൃപ്തി പ്രകടിപ്പിച്ചു

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News