'വീടിന് അനുവാദമുള്ളിടത്ത് റിസോർട്ട് പണിതു'; മാത്യു കുഴൽനാടൻ വരുമാന സ്രോതസ് വ്യക്തമാക്കണമെന്ന് സി.പി.എം

തുറന്ന സംവാദത്തിന് തയ്യാർ ആണെന്ന കുഴല്‍നാടന്‍റെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നെന്നും സി.എൻ മോഹനൻ

Update: 2023-08-17 12:24 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ സിപിഎം രംഗത്ത്. വരുമാന സ്രോതസ് വ്യക്തമാക്കണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആവശ്യപ്പെട്ടു. വീട് വയ്ക്കാൻ അനുവാദമുള്ളിടത്ത് കുഴൽനാടൻ എം.എൽ.എ റിസോർട്ട് പണിതു. കുഴൽനാടൻ റിസോർട്ട് നടത്തി ബിസ്‌നസ് ചെയ്യുകയാണ്. ഗസ്റ്റ് ഹൗസാണ് റിസോർട്ടല്ല എന്ന് പറയുമ്പോഴും അവിടെ ബുക്കിംഗ് നടക്കുകയാണ്. റൂം ബുക്ക് ചെയ്യുന്നതിന്റെ വിവരങ്ങൾ സി.എൻ മോഹനൻ പുറത്ത് വിട്ടു. തുറന്ന സംവാദത്തിന് തയ്യാർ ആണെന്ന കുഴല്‍നാടന്‍റെ പ്രതികരണത്തെ  സ്വാഗതം ചെയ്യുന്നെന്നും സി.എൻ മോഹനൻ പറഞ്ഞു.

'അഞ്ചുവർഷം കൊണ്ട് എം.എൽ.എയുടെ വരുമാനം 95 ലക്ഷമാണ്. കുഴൽ നാടൻ 30 മടങ്ങോളം സമ്പാദിച്ചതായി കാണുന്നു. എന്നാൽ ഭാര്യയുടേയും കുഴൽനാടന്റെയും പേരിൽ വാങ്ങിയത് 30 കോടി രൂപയുടെ സ്വത്താണ്'.  കമ്മ്യൂണിസ്റ്റ് പാർട്ടി നേതക്കൾക്ക് വിയർപ്പിന്റെ വില അറിയില്ലെന്ന കുഴൽനാടൻ അദ്ദേഹത്തിന്റെ വരുമാന ശ്രോതസ് വ്യക്തമാക്കണമെന്നും സി.എൻ മോഹനൻ ആവശ്യപ്പെട്ടു.

മാത്യു കുഴൽനാടനെതിരെ സി.പി.എം ഇടുക്കി ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു. മാത്യു കുഴൽ നാടൻ നിയമസഭയിൽ ഭൂമി പതിവ് നിയമ ഭേദഗതി ബില്ലിനെ എതിർക്കാൻ കാരണം അനധികൃത റിസോർട്ട് സംരക്ഷിക്കാനെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന ചിന്നക്കനാൽ പഞ്ചായത്ത് ഭരണ സമിതിയെ സ്വാധീനിച്ചാണ് റിസോർട്ടിന്റെ ലൈസൻസ് പുതുക്കിയത്. കൂടുതൽ കോൺഗ്രസ് നേതാക്കളുടെ കയ്യിൽ അനധികൃത ഭൂമി ഉണ്ടെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം മൗനം പാലിക്കുകയാണെന്നും സി.വി.വർഗീസ് പറഞ്ഞു. കുഴൽനാടന് എതിരെയുള്ള പ്രതിഷേധം ശക്തമാക്കുമെന്നും അന്വേഷണം നടത്തി വസ്തുതകൾ പുറത്ത് കൊണ്ടു വരാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും സി.വി. വർഗീസ് വ്യക്തമാക്കി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News