മീഡിയവൺ - വാര്യംകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

മീഡിയവണും പരിസരവാസികളും സ്ഥലം വിട്ടുനൽകിയതോടെയാണ് റോഡ് യാഥാർഥ്യമായത്

Update: 2023-01-29 12:45 GMT

കോഴിക്കോട്: പെരുവയൽ പഞ്ചായത്തിലെ മീഡിയവൺ - വാര്യംകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു. മീഡിയവണും പരിസരവാസികളും സ്ഥലം വിട്ടുനൽകിയതോടെയാണ് റോഡ് യാഥാർഥ്യമായത്. വാർഡ് മെമ്പർ പി സൈദത്ത് റോഡിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

പെരുവയൽ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ നടവഴി റോഡായി നവീകരിക്കാൻ 2018ലാണ് ശ്രമം ആരംഭിച്ചത്. സ്ഥലം ഏറ്റെടുക്കലായിരുന്നു പ്രധാന തടസ്സം. നാട്ടുകാർക്കൊപ്പം മീഡിയവൺ മാനേജ്മെന്റും റോഡിനായി സ്ഥലം വിട്ടുനൽകിയതോടെയാണ് റോഡ് നിർമാണം ആരംഭിച്ചത്. പഞ്ചായത്തിന്റെ ഫണ്ടിനൊപ്പം വ്യക്തികളുടെ സഹായം കൂടി ലഭിച്ചതോടെയാണ് റോഡിന്റെ നിർമാണം പൂർത്തിയായത്.

Advertising
Advertising

മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട് ചടങ്ങിൽ വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി അശ്വതി, റോഡ് വികസന സമിതി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News