മൈലപ്രയിലെ വ്യാപാരിയെ കൊന്നത് കഴുത്തുഞെരിച്ച്; കൊലപാതകം മോഷണ ശ്രമത്തിനിടെ

ജോർജിന്റെ കഴുത്തിലുണ്ടായിരുന്ന ഒമ്പത് പവന്റെ മാല പൊട്ടിച്ചെടുത്തിട്ടുണ്ട്

Update: 2023-12-31 08:11 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പ്രാഥമിക നിഗമനം. ഒമ്പത് പവന്റെ മാലയും പ്രതികൾ പൊട്ടിച്ചെടുത്തിട്ടുണ്ട്.അന്വേഷണത്തിന് 2 ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലുള്ള പ്രത്യേകത സംഘത്തെ നിയോഗിച്ചു.

ഇന്നലെ വൈകുന്നേരം ആണ് മൈലപ്ര സ്വദേശി ജോർജിന്റെ മൃതദേഹം കടയ്ക്കുള്ളിൽ കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ കൊലപാതകം നടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് വിലയിരുത്തൽ.

കഴുത്തു ഞെരിക്കാൻ ഉപയോഗിച്ച രണ്ട് കൈലി മുണ്ടും ഒരു ഷർട്ടും കണ്ടെത്തി.ജോർജിന്റെ കഴുത്തിലുണ്ടായിരുന്ന ഒമ്പത് പവന്റെ മാല പൊട്ടിച്ചെടുത്തു. മാലയുടെ കൊളുത്ത് പൊട്ടിയ നിലയിൽ കടയ്ക്കുള്ളിൽ നിന്ന് കണ്ടെത്തി.കടയ്ക്കുള്ളിൽ സൂക്ഷിച്ച പണവും സിസിടിവി ഹാർഡ് ഡിസ്‌ക് മോഷ്ടാക്കൾ കൊണ്ടുപോയി. ഡോഗ് സ്‌ക്വാഡിനെ അടക്കം സ്ഥലത്തിച്ചായിരുന്നു പരിശോധന നടത്തിയത്. പൊലീസ് നായ മേപ്പഴൂർ റൂട്ടിൽ ആളൊഴിഞ്ഞ വീടിനുമുമ്പിലാണ് എത്തിയത്.

Advertising
Advertising

വീടിനുള്ളിൽ പരിശോധന നടത്തിയെങ്കിലും പൊലീസിന് ഒന്നും കണ്ടെത്താനായില്ല.സമീപത്തെ വീടുകളിലെയും കടകളിലെയും സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ 2 ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ജോർജിന്റെ പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News