'കേസിനെ പറ്റി ഒരിടത്തും മറച്ചുവച്ചിട്ടില്ല, ജാമ്യമുണ്ട്'; തൊണ്ടിമുതൽ ക്രമക്കേടിൽ മറുപടിയുമായി ആന്റണി രാജു

താൻ കോടതിയിൽ ഹാജരാകുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി

Update: 2022-07-17 06:32 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ലഹരിക്കടത്ത് കേസിൽ തൊണ്ടിമുതലിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ആന്റണി രാജു. 'കേസിനെ പറ്റി ഒരിടത്തും മറച്ചുവച്ചിട്ടില്ലെന്നും കേസ് പരിഗണിക്കുമ്പോഴെല്ലാം അഭിഭാഷകൻ ഹാജരായിട്ടുണ്ടെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിട്ടുണ്ട്.എം.എൽ.എ ആയപ്പോൾ കോടതി തന്നെയാണ് നേരിട്ട് ഹാജരാകേണ്ടതിലെന്ന് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.അത് പ്രകാരമാണ് ഹാജരാകാത്തത്. താൻ കോടതിയിൽ ഹാജരാകുന്നില്ല എന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണ് . തനിക്കെതിരെ പുറത്ത് വിട്ട തെളിവുകളെയും മന്ത്രി തള്ളിക്കളഞ്ഞു. ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്.

Advertising
Advertising

കൃത്രിമത്വം നടത്തിയതായി പറയുന്ന തൊണ്ടി മുതൽ കോടതിയിൽ നിന്ന് എടുത്തതും തിരികെ നൽകിയതും ആൻറണി രാജുവാണെന്ന് മാധ്യമപ്രവർത്തകൻ സോഷ്യല്‍മീഡിയയിലൂടെപുറത്തുവിട്ട രേഖകളിൽ പറയുന്നു. 1994ലാണ് കേസ് എടുത്തത്. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചു.കേസ് റജിസ്റ്റർ ചെയ്തിട്ട് 28 വർഷം പിന്നിടുകയാണ്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News