‘നവീൻ ബാബു നല്ല ഉദ്യോഗസ്ഥൻ’; ജനപ്രതിനിധികൾക്ക് പക്വതയും ധാരണയും വേണം പി.പി ദിവ്യയെ തള്ളി മന്ത്രി കെ.രാജൻ

ഉദ്യോഗസ്ഥനെ കുറിച്ച് റവന്യൂ വകുപ്പിന് മുന്നിൽ പരാതിയില്ലെന്നും റവന്യൂ മന്ത്രി

Update: 2024-10-15 08:51 GMT

തിരുവനന്തപുരം:  യാത്രയയപ്പ് വേദിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിന് പുറമെ എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പി.പി ദിവ്യക്കെതിരെ റവന്യു മന്ത്രി കെ.രാജൻ. റവന്യൂ കുടുംബത്തിലെ അംഗമാണ്. നവീൻ ബാബു നല്ല ഉദ്യോഗസ്ഥൻ ആണെന്നാണ് ഞങ്ങളുടെ ധാരണ. നവീൻ ബാബുവിന്റെ മരണം വ്യക്തിപരമായും ദുഃഖം ഉണ്ടാക്കുന്നുവെന്നും ജില്ലാ കലക്ടറോട് പ്രാഥമിക റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഉദ്യോഗസ്ഥനെ കുറിച്ച് റവന്യൂ വകുപ്പിന് മുന്നിൽ പരാതിയില്ലെന്നും മറ്റു പരാതികളെക്കുറിച്ച് തനിക്കറിയില്ല. ജനപ്രതിനിധികൾക്ക് പക്വതയും ധാരണയും വേണം വിഷയങ്ങളിൽ ഇടപെടുന്നതിൽ ശ്രദ്ധ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News