സ്വകാര്യ ഏജൻസികളുടെ മൃതദേഹ കൊള്ള പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി
'മരിച്ചാൽ വിലയേറുന്ന അതിഥി ദേഹങ്ങൾ' എന്ന മീഡിയവൺ വാർത്താ പരമ്പരയിലാണ് പ്രതികരണം
Update: 2025-01-19 05:48 GMT
തിരുവനന്തപുരം: സ്വകാര്യ ഏജൻസികളുടെ മൃതദേഹ കൊള്ളയെക്കുറിച്ചുള്ള മീഡിയവൺ വാർത്ത പരമ്പരയിൽ പ്രതികരണവുമായി തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. തട്ടിപ്പ് ശ്രദ്ധയിൽ വരുന്നതനുസരിച്ച് പരിശോധിക്കുമെന്ന് ശിവൻകുട്ടി മീഡിയവണിനോട് പറഞ്ഞു. അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ സ്വകാര്യ ഏജൻസികളുടെ ചൂഷണത്തെക്കുറിച്ച് ആയിരുന്നു മീഡിയവൺ വാർത്താ പരമ്പര 'മരിച്ചാൽ വിലയേറുന്ന അതിഥി ദേഹങ്ങൾ'.